Friday, December 30, 2011

Sunday, May 1, 2011

ഞാന്‍ എന്ന ഭാവം

"ഞാന്‍ എന്ന ഭാവം" എന്‍റ്റെയുള്ളില്‍ കയറി ഇരിപ്പുറപ്പിച്ചിട്ട് നാളു കുറെ ആയി.എപ്പോളും ഉണ്ട് ആ ചിന്ത എന്‍റ്റെ മുഴുവന്‍ കോശങ്ങളിലും. "ഞാന്‍ ഭാവം" വരുമ്പോള്‍ എന്‍റ്റെ വാരിയെല്ലുകള്‍ക്കു ബലം നഷ്ടപ്പെട്ടു തരുണമാകും.നട്ടെല്ലിനു ദൃഡത നഷ്ടപ്പെട്ടു ഞാനാകെ കൂനിക്കൂടി പോകുന്നു.രക്തം മുഖത്തു നിന്നു വാര്‍ന്നു നെഞ്ചറയിലെ മിടിപ്പു കൂട്ടുന്നു.കാലുകളുടെ ശക്തി ചോര്‍ന്നു വെറും നിലത്തു ഇഴഞ്ഞു വീണുപൊകുന്നു... വയ്യ,.... ലവ ലേശവും വയ്യ!!!

ആദ്യമായി "ഈ ഭാവം" മനസ്സില്‍ കയറിയത് ഇടതു വിരലിലെ ചൂണ്ടു വിരലില്‍ അതിവേഗമുണങ്ങുന്ന ഒരുതരം നീല മഷി ഏതോ ഒരാള്‍ ചാര്‍ത്തിത്തരുന്നതിന്‍റ്റെ അന്നാണ്.അയാളുടെ മുഖത്തെ നിസ്സംഗതയില്‍ നിന്നാകാം "ഞാന്‍ എന്ന ഭാവം" ഞാന്‍ എന്ന പാവത്തില്‍ എത്തപ്പെട്ടത്.കന്നിവോട്ടുകാലം എന്‍റ്റെ ഭാവരോഗതിന്‍റ്റെ പരമകോടിയായിരുന്നു എന്നു വേണം കരുതാന്‍.എന്നെക്കാണാന്‍ ഒരുപാടുപേര്‍ ചിരിച്ച മുഖവുമായി വരുന്നു.എന്‍റ്റെ വോട്ടു കാര്‍ഡ് വീട്ടിലെത്തിക്കാന്‍ കുറെയേറെപ്പേര്‍ മത്സരിക്കുന്നു.എന്തിന്,ഇടക്കിടക്കു കാണുമ്പോളൊക്കെയും ചായയും കടിയും.അക്കാലത്തെ വീക് പോയിന്‍റ്റ് രാഘവന്‍ ചെട്ടന്‍റ്റെ ചായ പീടികയിലെ മോദകം ആയിരുന്നു.അതു മനസ്സിലാക്കിയ മൂന്നു ചേരികളും പിന്നെ ഒരു സ്വതന്ത്രയും മോദകം കൊണ്ട് എന്നെ മൂടി.
വാഗ്ദാനങ്ങളും പ്രകടനപത്രികയുമെല്ലാം മോദകം കഴിക്കുന്ന ലാഘവത്തൊടെ നടപ്പിലാകുമെന്നു കരുതി.ഞാനും കുത്തി മനസ്സറിഞ് ഒരു വോട്ട്..കാലം കുറേ മോദകച്ചിരി ചിരിച്ചു കടന്നും പൊയി....

"ഞാന്‍ എന്ന ഭവരോഗതിന്‍റ്റെ" യധാര്‍ത്ഥ ഭാവം എന്നെ പേടിപ്പിച്ചത് ഈ കഴിഞ്ഞ ചൂണ്ടാണിമഷിക്കാലത്താണ്.രണ്ടു മാസത്തിനും മുകളില്‍ വിരലിലൊട്ടിക്കിടക്കുന്ന കറുത്ത അടയാളം പോലെയാണു ഞാനും ഞാന്‍ ചെയ്ത വോട്ടും എന്ന തിരിച്ചറിവായിരിക്കണം എന്‍റ്റെ പ്രശ്നം.വെളിച്ചമുള്ള സ്ഥലത്തൊന്നും ഇറങ്ങാന്‍ തോന്നുന്നില്ല.ഭയങ്കര ഉളുപ്പ്.ഞാന്‍ ഒന്നുമല്ല എന്ന ഒരു തോന്നല്‍.ഒരു വിലയുമില്ലാത്ത ഒരു ഞാന്‍.നാടു മുഴുവന്‍ കുഴിയും പഴിയും വിഴുപ്പലക്കുന്ന ജീവനുള്ള ഒട്ടകങ്ങളും.കാലാകാലങ്ങളായി ഞാന്‍ ചെയ്ത വോട്ടുകള്‍ ഏതൊക്കെയോ ഖജനാവുകള്ളന്മാരുടെ കസേരകള്‍ക്കു അധികാരം കൂട്ടിക്കൊടുത്തല്ലോ എന്ന ചിന്തയാണു ഞാന്‍ എന്ന ഭാവരോഗത്തില്‍ ഞാന്‍ നേരിടുന്ന എറ്റവും വലിയ പ്രശ്ശ്നം.എന്‍റ്റെ വിശ്വാസപ്രകാരം ''ഞാന്‍ ഭാവരോഗമ്'' അനുഭവിക്കുന്ന 3 കോടിയില്‍ പുറത്തു നാട്ടുകാര്‍ മലയാളരാജ്യത്തു തന്നെയുണ്ടാകും...നിങ്ങള്‍ മുന്‍പ് ഇതനുഭവിച്ചിട്ടുണ്ടെങ്കില്‍,ഒന്നു പറഞ്ഞു തരാമോ പ്രതിവിധിക്കു ഞാനെന്തു ചെയ്യണം?

ഇടതു കയ്യിലെ ചൂണ്ടു വിരലില്‍ കറുത്ത മഷി ചിരിക്കുന്നു....ഞാന്‍ എന്ന ഭാവത്തൊടെ......


ഫിറോസ് ഖാന്‍
വെഞ്ഞാറമൂട്

പെയ്തൊഴിഞ്ഞൊട്ടെ.....

നിലാവില്‍ ഓരൊ മഴത്തുള്ളിയും എന്നോടു ചോദിക്കാറുണ്ട്...പെയ്തൊഴിഞ്ഞൊട്ടെയെന്ന്...!!നിന്‍റ്റെ ഓര്‍മകളിലേക്ക് മിഴിയടച്ച് മഴയില്‍ ചുണ്ടുകളില്‍ കുഞ്ഞു ചിരിയൊളിപ്പിച്ച് ഞാന്‍ പ്രണയതിന്‍റ്റെ മടിയില്‍ കിടന്നുറക്കം നടിക്കും.!!കാരണം ഈ മഴക്കാലം അവസ്സാനിക്കരുതല്ലൊ!!!!